ബഹ്റൈൻ വിമാനത്താവളം നവീകരണം അവസാന ഘട്ടത്തിലേയ്ക്ക് ; പുരോഗതി വിലയിരുത്തി മന്ത്രി തല സംഘം

മനാമ
ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന എയർപോർട്ട് പാസഞ്ചർ ടെർമിനലിന്റെ നിർമ്മാണ പുരോഗതി ഗതാഗത, ടെലിക്കോം മന്ത്രി കമാൽ ബിൻ അഹമദ് മുഹമദിന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. നേരത്തേ നിർണയിച്ച കാലാവധിക്ക് മുന്പായി തന്നെ ഇതിന്റെ രണ്ടാം ഘട്ട നിർമ്മാണം പൂർത്തികരിക്കാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.ബഹ്റൈന്റെ ഏവിയേഷൻ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപക സംരഭമാണിത്. 1.1 ബില്യൺ ഡോളറാണ് പദ്ധതിക്ക് വേണ്ടി ചിലവഴിക്കുന്നത്. ഈ വർഷത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന വിമാനത്താവളത്തിൽ നിലവിലുള്ളതിനേക്കാൾ നാലിരിട്ടി വലുപ്പത്തിലാണ് പുതിയ ടെർമിനൽ നിർമ്മിക്കുന്നത്. ഒരു വർഷം പതിനാല് ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനും പുതിയ ടെർമിനലിന് സാധിക്കും.