കേരളത്തിൽ ഇന്ന് 5792 പേർക്ക് കോവിഡ്, 6620 പേർക്ക് രോഗമുക്തി
കൊച്ചി: കേരളത്തിൽ ഇന്ന് 5792 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂർ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391, പാലക്കാട് 380, ആലപ്പുഴ 364, കണ്ണൂർ 335, പത്തനംതിട്ട 202, ഇടുക്കി 116, വയനാട് 97, കാസർഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 56,157 സാന്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.31 ആണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 104 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4985 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 639 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 734, കൊല്ലം 674, തൃശൂർ 650, കോഴിക്കോട് 603, എറണാകുളം 451, കോട്ടയം 427, തിരുവനന്തപുരം 286, പാലക്കാട് 177, ആലപ്പുഴ 345, കണ്ണൂർ 248, പത്തനംതിട്ട 130, ഇടുക്കി 86, വയനാട് 82, കാസർഗോഡ് 92 എന്നിങ്ങനേയാണ് സന്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6620 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 561, കൊല്ലം 622, പത്തനംതിട്ട 154, ആലപ്പുഴ 397, കോട്ടയം 501, ഇടുക്കി 54, എറണാകുളം 588, തൃശൂർ 723, പാലക്കാട് 820, മലപ്പുറം 497, കോഴിക്കോട് 831, വയനാട് 117, കണ്ണൂർ 625, കാസർഗോഡ് 130 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 70,070 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,61,394 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

