കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞു
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞു. എ. വിജയരാഘവനാണ് പുതിയ താത്കാലിക ചുമതല.
തുടർ ചികിത്സ ആവശ്യമായതിനാൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുകയാണെന്ന് സിപിഎം സെക്രട്ടേറിയേറ്റിനെ കോടിയേരി അറിയിച്ചു.

