ഇന്ത്യയില്‍ സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി അല്‍ ഖ്വയ്ദയിലേക്ക് റിക്രൂട്ട്‌മെന്റ്; ആക്രമണത്തിനും പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്


ബംഗാള്‍: പശ്ചിമ ബംഗാളില്‍ ആക്രമണം നടത്താന്‍ അല്‍-ഖ്വയ്ദ പ്രവര്‍ത്തകര്‍ പദ്ധതി ഇട്ടിരുന്നതായി ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. സ്ലീപ്പര്‍ സെല്ലുകളായി പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ വഴി ആക്രമണം നടത്താനാണ് ഭീകര സംഘടന ലക്ഷ്യമിട്ടിരുന്നത്. നവംബര്‍ അഞ്ചിനാണ് ഐ.ബി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിദേശത്തുള്ള ചില തീവ്രവാദികളുടെ സഹായത്തോടെ നാട്ടുകാരായ പലരേയും അല്‍-ഖ്വയ്ദയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ നടന്നതായും ഐബി വൃത്തങ്ങള്‍ അറിയിച്ചു.

ഭീകര സംഘനയിലേക്ക് ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ സഹായത്തോടെ പലരേയും
റിക്രൂട്ട് ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗാളിലെ നിരവധി ഉന്നത രാഷ്ട്രീയ നേതാക്കളെയും ഇവര്‍ ലക്ഷ്യമിട്ടിരുന്നു. പാകിസ്താനിലെ കറാച്ചിയിലും പെഷവാറിലുമാണ് അല്‍-ഖായ്ദയുടെ റിക്രൂട്ട്‌മെന്റ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സെന്ററുകള്‍ വഴിയാണ് ബംഗാളിലെ നാട്ടുകാരെ തീവ്രവാദവത്കരിക്കാനുള്ള നീക്കങ്ങള്‍ ഇവര്‍ നടത്തിയത്. ഈ നീക്കവുമായി ബന്ധപ്പെട്ട് 11 പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ എല്ലാവരും ഭീകര സംഘടനയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും, രാജ്യത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തവരാണെന്ന് എന്‍ഐഎ പറഞ്ഞു. യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ടി ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ നിയന്ത്രിക്കുന്ന സമൂഹമാദ്ധ്യമങ്ങളുടെ ഭാഗമായ ഒരാളെ എന്‍ഐഎ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കര്‍ണാടകയിലെ ഉത്തര കന്നഡ സ്വദേശിയായ സയ്യിദ് ഇദ്രിസിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed