സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയും കോൺഗ്രസ് ഒന്നിച്ചു പ്രവർത്തിക്കുകയാണെന്ന് കോടിയേരി

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയും കോൺഗ്രസ് ഒന്നിച്ചു പ്രവർത്തിക്കുകയാണെന്ന വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രതിപക്ഷ സമരങ്ങളെ പ്രതിരോധിക്കാൻ എൽ.ഡി.എഫ് വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി.
എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരാതിരിക്കാൻ ആരുമായും കൂട്ട് കൂടണമെന്ന നിലയിലാണ് കോൺഗ്രസ് പാർട്ടിയെന്നും കോടിയേരി പറഞ്ഞു. സംസ്ഥാനത്ത് ഓരോ ദുരന്തങ്ങൾ വന്നപ്പോഴും ഒരു സർക്കാർ എങ്ങനെ പ്രവർത്തിക്കണമെന്ന് പിണറായി വിജയൻ സർക്കാർ മാതൃക കാണിച്ചുവെന്നും കോടിയേരി വ്യക്തമാക്കി.