പ്രതിഫലം കുറയ്ക്കാത്ത താരങ്ങളുടെ സിനിമ റിലീസ് ചെയ്യില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ


കൊച്ചി: പ്രതിഫലം കുറയ്ക്കാത്ത താരങ്ങളുടെ സിനിമ റിലീസ് ചെയ്യില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. താരങ്ങളുടെ പ്രതിഫലം കൊറോണയ്ക്ക് മുൻപുള്ള നിരക്കിലും കുറവായിരിക്കണം. അത്തരം സിനിമകൾക്ക് മാത്രമേ പ്രദർശന അനുമതി നൽകൂ.

സിനിമകളുടെ പ്രൊജക്ടുകൾ പ്രത്യേക സമിതി പരിശോധിച്ച ശേഷമേ റിലീസിന് അനുവാദം നൽകൂ. ചില താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാക്കാത്ത സാഹചര്യത്തിലാണ് കർശന നിലപാട് സ്വീകരിക്കുന്നതെന്ന് നിർമ്മാതാക്കൾ അറിയിച്ചു. വിനോദ നികുതിയും നിർത്തലാക്കണമെന്നും നിർമ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടു.

You might also like

  • Straight Forward

Most Viewed