കണ്ണൂരിൽ ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ച നിലയിൽ

കണ്ണർ: ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന യുവാവിനെ കഴുത്തു മുറിച്ച് മരിച്ചനിലയിൽ കണ്ടെത്തി. കുഞ്ഞിമംഗലം കണ്ടൻകുളങ്ങര തീരദേശ റോഡിലെ തൈവളപ്പിൽ ടി.വി.ശരത്തിനെ(30)യാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുവൈറ്റിൽ എൻജിനീയറായി ജോലി ചെയ്തിരുന്ന ശരത്ത് കുറച്ച് ദിവസം മുന്പാണ് നാട്ടിലെത്തിയത്. തുടർന്ന് ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം ക്വാറന്‍റൈനിൽ കഴിയുകയായിരുന്നു.
ഇന്നു രാവിലെ വീടിന് സമീപത്തെ ഷെഡില്‍ ഭക്ഷണവുമായെത്തിയ ബന്ധു ശരത്തിനെ വിളിച്ചിട്ടും പ്രതികരണമൊന്നുമില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് നിന്ന് കത്രിക പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാനസിക സമ്മർദ്ദത്തെ തുടർന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന.