ക്വാറന്‍റൈനിലിരുന്ന യുവതിയെ പീഡിപ്പിച്ച ആരോഗ്യപ്രവർത്തകൻ കസ്റ്റഡിയിൽ


തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കസ്റ്റഡിയില്‍. പാങ്ങോട് സ്വദേശിയായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ് പിടിയിലായത്. മലപ്പുറത്ത് ജോലിക്ക് പോയിരുന്ന യുവതി നാട്ടിൽ തിരിച്ചെത്തി ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്നു. നിരീക്ഷണ കാലാവധിക്ക് ശേഷം കോവിഡ് പരിശോധന നടത്തുകയും ഫലം നെഗറ്റീവാകുകയും ചെയ്തു. സർട്ടിഫിക്കറ്റ് വാങ്ങാനായി സെപ്റ്റംബർ മൂന്നിന് പാങ്ങോടുളള ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ വീട്ടില്‍ എത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് പരാതി.

ഇതേ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകനെതിരെ വെള്ളറട പോലീസ് കേസെടുത്തിരുന്നു.

You might also like

  • Straight Forward

Most Viewed