പൊലീസിനെതിരെ പരസ്യവെല്ലുവിളിയുമായി ബി.ജെ.പി നേതാവ്

ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരസ്യവെല്ലുവിളിയുമായി ബി.ജെ.പി നേതാവ് വി. വി രാജേഷ് രംഗത്ത്. ബി.ജെ.പി പ്രവര്‍ത്തരെ അക്രമിച്ച സി.പി.എം പ്രവര്‍ത്തകരെ സംരക്ഷിച്ചാല്‍ പൊലീസിനെ കൈകാര്യം ചെയ്യും. മുമ്പും പല കേമന്മാരായ ഉദ്യോഗസ്ഥരും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. എന്നാല്‍ അവര്‍ക്കെല്ലാം പലിശയുടെ പലിശയടക്കം കൊടുത്തിട്ടുണ്ട്.വിരമിച്ചാലും പൊലീസുകാര്‍ക്ക് വീട്ടില്‍ ഇരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുമെന്നും രാജേഷ് പറഞ്ഞു.
കായംകുളത്ത് ബി.ജെ.പി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് രാജേഷ് പൊലീസിനു നേരെ പരസ്യ ഭീഷണി ഉയര്‍ത്തിയത്. ബി.ജെ.പി - സി.പി.എം സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ആരംഭിച്ചതിനെ തുടര്‍ന്നാണ് വെല്ലുവിളി.