ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഇടിവ്; സെന്‍സെക്സ് 570 പോയിന്റ് താഴ്ന്നു


മുംബൈ: ഇന്ത്യന്‍ ഓഹരി വിപണികളില്‍ വൻ ഇടിവ്. ഒരുഘട്ടത്തില്‍ സെന്‍സെക്സ് 500 പോയിന്‍റിലേറെ താഴ്ന്നു. നിഫ്റ്റി ഈ വര്‍ഷത്തെ താഴ്ന്ന നിരക്കിലുമെത്തി. നിലവില്‍ സെന്‍സെക്സ് 570 പോയിന്‍റ് താഴ്ന്ന് 25,193 ലും നിഫ്റ്റി 154 പോയിന്‍റ് താഴ്ന്ന് 7,639 ലുമാണ് വ്യാപാരം നടത്തുന്നത്. ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ നഷ്ടത്തിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്.

ഈമാസം 18ന് നടക്കുന്ന അവലോകന യോഗത്തില്‍ അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശ നിരക്ക് കൂട്ടിയേക്കുമെന്ന ഭീതിയാണ് വികസ്വര രാജ്യങ്ങളിലെ വിപണികളില്‍ ഇടിവുണ്ടാക്കുന്നത്. 29ന് നടക്കുന്ന വായ്പാനയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് പലിശ കുറച്ചേക്കില്ലെന്ന സൂചനകളും ഇന്ത്യന്‍ വിപണികളില്‍ വില്‍പന സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്.

ബാങ്കിങ് ഓഹരികള്‍ ഒന്നരശതമാനം നഷ്ടം രേഖപ്പെടുത്തി. ഓട്ടോ, മെറ്റല്‍, പവര്‍, റിയാല്‍റ്റി ഓഹരികളും നഷ്ടത്തിലാണ്. അതേസമയം ഡോളറിനെതിരെ രൂപ നേരിയ തോതില്‍ നിലമെച്ചപ്പെടുത്തി.

 

You might also like

  • Straight Forward

Most Viewed