കേരളത്തിലേത് വെറും പി ആർ വർക്ക്... മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനം കർണാടകയുടേത്
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വെറും പിആർ വർക്കാണെന്ന പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനം നടക്കുന്നത് കർണാടകയിലാണ്. കേരളത്തിൽ വലിയ പാളിച്ചകളാണ് സംഭവിക്കുന്നതെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

