മീനച്ചിലാറ്റിൽ കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി
കോട്ടയം: മീനച്ചിലാറ്റിൽ കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കിട്ടി. ഇന്നലെയാണ് അഞ്ജു ഷാജിയെ കാണാതായത്. ബിരുദ വിദ്യാർത്ഥിനിയായിരുന്നു അഞ്ജു ഷാജി. പരീക്ഷയെഴുതാൻ വേണ്ടി ചേർപ്പുങ്കൽ ഹോളി ക്രോസ് കോളേജിലെത്തിയ കുട്ടിയെ പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കിയിരുന്നു. കോപ്പിയടിച്ചെന്ന കോളേജിന്റെ ആരോപണത്തിൽ മനംനൊന്താണ് കുട്ടി ആറ്റിൽ ചാടിയതെന്ന് അഞ്ജുവിന്റെ കുടുംബം ആരോപിച്ചിരുന്നു.
പാലത്തിൽ ബാഗ് കണ്ടതിനെ തുടർന്നാണ് തെരച്ചിൽ ആരംഭിച്ചത്. രാത്രി വരെ തെരച്ചിൽ തുടർന്നെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ കൊമേഴ്സ് അവസാന വർഷ വിദ്യാർത്ഥിയായിരുന്നു അഞ്ജു.
