ലുലു ഹൈപ്പർമാർക്കറ്റിന്റെ വിഷുസദ്യ വീട്ടിലെത്തും

കൊച്ചി: മലയാളിക്ക് എന്നും ശുഭപ്രതീക്ഷകൾ മാത്രം സമ്മാനിക്കുന്ന വിഷുക്കാലം വീണ്ടും വന്നതോടെ നഗരത്തിൽ ഒറ്റപ്പെട്ടവർക്കും പുറത്തിറങ്ങാൻ ബുദ്ധിമുട്ടുള്ളവർക്കുമായി ലുലു ഹൈപ്പർമാർക്കറ്റ് സദ്യയൊരുക്കി വീട്ടിലെത്തിക്കുന്നു. മികച്ചൊരു സദ്യ മോഹിക്കുന്ന മലയാളിക്കുടുംബങ്ങൾക്കും സദ്യ ഓർഡർ ചെയ്യാം. 260 രൂപയാണ് വെജിറ്റേറിയൻ സദ്യയുടെ നിരക്ക്. www.luluhypermarket.in എന്ന വെബ്സൈറ്റിലൂടെ സദ്യ ഓർഡർ ചെയ്യാം. വിഷു ദിനത്തിൽ രാവിലെ 10നും ഉച്ചയ്ക്ക് രണ്ടുമണിക്കും ഇടയിൽ സദ്യകിറ്റ് വീട്ടിലെത്തും.