പാലക്കാട്ടെ കൊവിഡ് ബാധിതന്റെ റൂട്ട് മാപ്പ് ദുഷ്‌കരം: 13ന് നാട്ടിലെത്തി, 8 ദിവസം പലയിടങ്ങളിലും സഞ്ചരിച്ചു

തിരുവനന്തപുരം: കൊറണ വൈറസ് ബാധ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് ദുഷ്കരം. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച കാരാക്കുറിശി സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുക ദുഷ്കരമാണെന്ന് റിപ്പോർട്ട്. ഇയാൾ ദുബൈയിൽ നിന്ന് നാട്ടിലെത്തിയത് മാർച്ച് 13നാണ്. കരിപ്പൂർ വിമാനത്താവളത്തിലിറങ്ങി നാട്ടിലെത്തി. ബാങ്കുകൾ, പള്ളി അടക്കം പല സ്ഥലത്തും പോയി.
എന്നാൽ നിരീക്ഷണത്തിൽ കഴിയണമെന്ന നിർദ്ദേശം പാലിക്കാതെ നാട്ടിൽ നിരവധി സ്ഥലങ്ങളിൽ ഇയാൾ സന്ദർശനം നടത്തി. പിന്നീട് ഇയാൾ നിരീക്ഷണത്തിലേക്ക് മാറിയത് മാർച്ച് 21ന് ശേഷമാണ്. ഇയാളുടെ മകൻ കെ.എസ്.ആർ.ടി.സി കണ്ടക്ടറാണ്. ഇയാൾക്ക് രോഗം ഇതുവരെ രോഗമുള്ളതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.