കൊറോണ: ജാഗ്രത കുറച്ചു ദിവസത്തേക്കു കൂടി തുടരണം: ആരോഗ്യമന്ത്രി

കാസർഗോഡ്: കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കുറച്ചു ദിവസം കൂടി ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. 28 ദിവസത്തെ നിരീക്ഷണകാലം പൂര്‍ത്തിയായാലേ സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാനാകുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. ഇനി രോഗം വരില്ല എന്നാണ് പ്രതീക്ഷ. രോഗം സ്ഥിരീകരിച്ച മൂന്നു പേരെയും ആദ്യം തന്നെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റാനായതാണ് രോഗം പടരാതിരിക്കുന്നതില്‍ നിര്‍ണായകമായത്. രോഗബാധിതരുടെ സ്ഥിതി മെച്ചപ്പെട്ടു വരികയാണെന്നും ആരോഗ്യമന്ത്രി കാസര്‍ഗോട്ട് പറഞ്ഞു.