ഭീകരവാദത്തിനെതിരെ പോരാടാൻ ഇന്ത്യ സഹായിച്ചുവെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയെ ഒരു ദീർഘകാല സുഹൃത്ത് എന്ന് വിശേഷിപ്പിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്സെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാജപക്സെയുടെ പ്രതികരണം. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ എല്ലായ്പ്പോഴും കൊളംബോയെ ഡൽഹി സഹായിച്ചിട്ടുണ്ടെന്നും രാജപക്സെ പറഞ്ഞു. ശ്രീലങ്കയിലെ തമിഴ് വിഭാഗത്തിന്‍റെ ആവശ്യങ്ങള്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ സാക്ഷാത്കരിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചു. ശ്രീലങ്കയും ഇന്ത്യയും നേരിടുന്ന പ്രധാനവെല്ലുവിളി ഭീകരവാദമാണെന്നും അദ്ദേഹം പറഞ്ഞു.