അസം സ്വദേശി വയനാട്ടിൽ തൂങ്ങിമരിച്ച നിലയിൽ

മാനന്തവാടി: അസം സ്വദേശി വയനാട്ടിൽ തൂങ്ങിമരിച്ച നിലയിൽ . മാനന്തവാടി കുറ്റിമൂലയിൽ സെന്‍റ് അഗസ്റ്റിൻ കോണ്‍വെന്‍റിലെ ജീവനക്കാരിയായ മേരിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആറു മാസം മുൻപായിരുന്നു മേരി ജോലിക്കായി കോണ്‍വെന്‍റിലെത്തിയത്. ഇന്നലെ രാത്രി മുതൽ യുവതിയെ കാണാനില്ലെന്ന് കോണ്‍വെന്‍റ് അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു.