സ്കൂൾ കായികമേളയില്‍ വീണ്ടും ഹാമര്‍ അപകടം

കോഴിക്കോട്: സ്കൂൾ കായികമേളയില്‍ വീണ്ടും ഹാമര്‍ അപകടം. കോഴിക്കോട്ട് റവന്യൂ ജില്ലാ സ്കൂള്‍ കായികമേളക്കിടെയാണ് അപകടം. മത്സരാര്‍ത്ഥി എറിയാൻ ശ്രമക്കുന്നതിനിടെ സ്ട്രിങ് പൊട്ടി ഹാമര്‍ വീഴുകയായിരുന്നു. പ്ലസ്ടു വിദ്യാര്‍ത്ഥി ടി.ടി മുഹമ്മദ് നിഷാദിന്റെ ഇടതുകയ്യിലെ വിരല്‍ ഒടിഞ്ഞു. അഞ്ച് കിലോയ്ക്ക് പകരം കുട്ടി എറിഞ്ഞത് ഏഴ് കിലോയുടെ ഹാമറെന്നും ആരോപണം ഉയരുന്നുണ്ട്.
കഴിഞ്ഞമാസമാണ് സ്കൂൾ കായികമേളയ്ക്കിടെ ഹാമര്‍ തലയിൽ വീണ് പാല സെന്റ് തോമസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അഭീൽ മരിച്ചത്. മുന്നു കിലോ ഭാരമുള്ള ഹാമറാണ് അഭീലിന്റെ തലയിൽ വീണത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.