സിപിഎം പ്രവർ‍ത്തകർ‍ക്കെതിരെ യു.എ.പി.എ: മുഖ്യമന്ത്രി വിശദീകരണം തേടി


തിരുവനന്തപുരം: കോഴിക്കോട് മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത സിപിഎം പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തിൽ മുഖ്യമന്ത്രി വിശദീകരണം തേടി. സംസ്ഥാന പോലീസ് മേധാവിയോടാണ് മുഖ്യമന്ത്രി ഫോണിൽ വിളിച്ച് വിശദീകരണം തേടിയത്. യുഎപിഎ നിയമത്തെ വ്യാപകമായി എതിർക്കുന്ന പാർട്ടിയാണ് സി.പി.എം. നേരത്തെ സിപിഎം നേതാവ് പി.ജയരാജനെതിരെ യുഎപിഎ ചുമത്തിയപ്പോൾ സിപിഎം ശക്തമായി പ്രതിഷേധിച്ചിരുന്നു. യുഎപിഎ കരിനിയമമാണെന്നും സിപിഎം ആരോപിച്ചിരുന്നു.            

കോഴിക്കോട് പന്തീരാങ്കാവിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെയാണ് മാവോവാദി അനുകൂല ലഘുലേഖ വിതരണം ചെയ്തെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് നിരവധി ലഘുലേഖകൾ പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.

വിദ്യാർത്ഥികളായ രണ്ടു പേരെയും പോലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ സംഭവത്തിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്ററും രംഗത്തെത്തിയിരുന്നു.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed