നാദാപുരം സ്വദേശിക്കെതിരേ മുത്തലാക്ക് നിയമപ്രകാരം കേസെടുത്തു


കോഴിക്കോട് : ഭാര്യയെ തലാക്ക് ചൊല്ലി ഉപേക്ഷിക്കുകയും അഞ്ചും രണ്ടും വയസ് പ്രായമുള്ള മക്കളെ വീട്ടില്‍ നിന്നും ഇറക്കി വിടുകയും ചെയ്ത നാദാപുരം സ്വദേശിക്കെതിരേ മുത്തലാക്ക് നിരോധന നിയമപ്രകാരം കേസ്. ഫാത്തിമ ജുവൈരി എന്ന 24 കാരിയുടെ പരാതിയിലാണ് കേസെടുത്തത്. അഞ്ചു ദിവസമായി തന്നെ ഉപേക്ഷിച്ച ഭര്‍ത്താവിന്റെ വീടിന് മുന്നില്‍ ഫാത്തിമ സമരത്തിലാണ്.

ഒരു വര്‍ഷം മുമ്പാണ് ഭര്‍ത്താവ് സമീര്‍ ഫാത്തിമയെ മൊഴി ചൊല്ലിയത്. 20 ദിവസം മുമ്പ് വിദേശത്ത് നിന്നും നാട്ടിലെത്തിയ ഇയാള്‍ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. ജീവനാംശം പോലും നല്‍കാതെ തന്നെയും മക്കളെയും വീട്ടില്‍ നിന്നും ഇറക്കിവിട്ടെന്ന് കാണിച്ച് ഫാത്തിമ നല്‍കിയ പരാതിയില്‍ വളയം പോലീസ് കേസെടുക്കുകയായിരുന്നു. 2019 ലെ മുസ്‌ളീം വിമന്‍ ആക്ട് അനുസരിച്ചാണ് കേസെടുത്തത്. അതേസമയം ഫാത്തിമയുടെ അപ്പീല്‍ സമീറിന്റെ വീട്ടുകാര്‍ തള്ളിയിരിക്കുകയാണ്.
മുത്തലാഖ് നിരോധന നിയമം നിലവില്‍ വന്നത് സമീപകാലത്താണെന്നിരിക്കെ ഒരു വര്‍ഷം മുമ്പ് നടത്തിയ വിവാഹമോചനത്തില്‍ ഈ നിയമം പ്രാബല്യമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. മുത്തലാഖ് നിരോധന നിയമം നിലവില്‍ വന്നത് സമീപകാലത്താണെന്നിരിക്കെ ഒരു വര്‍ഷം മുമ്പ് നടത്തിയ വിവാഹമോചനത്തില്‍ ഈ നിയമം പ്രാബല്യമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സമീര്‍ മുത്തലാക്ക് നടത്തിയിട്ടില്ലെന്നും മതനിയമം അനുസരിച്ചാണ് ജുവൈരിയയെ മൊഴി ചൊല്ലിയത്. ജുവൈരയ്ക്ക് കോടതി വിധി അനുസരിച്ച് 3500 രൂപ വീതം ജീവനാംശം നല്‍കുന്നുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.
സംഭവത്തില്‍ നേരത്തേ ജുവൈരയ്ക്കും മക്കള്‍ക്കും മാസം 3500 രൂപ വീതം ജീവനാംശം നല്‍കാന്‍ നാദാപുരം മജിസ്‌ട്രേറ്റ് കോടതി വിധിച്ചിരുന്നു. എന്നാല്‍ ഈ തുക മതിയാകില്ലെന്നു വ്യക്തമാക്കിയ ഫാത്തിമ തന്റെ 40 പവന്‍ ആഭരണങ്ങള്‍ ഭര്‍ത്തൃവീട്ടുകാര്‍ തട്ടിയെടുത്തു എന്നും ആരോപിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed