ഓണം ബമ്പര്‍ നടുക്കെടുത്തു; ഒന്നാം സമ്മാനം ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിന്


തിരുവനന്തപുരം: ഓണം ബമ്പര്‍ നറുക്കെടുപ്പില്‍ TM160869 ടിക്കറ്റിന് ഒന്നാം സമ്മാനം. ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കായംകുളം ശ്രീമുരുകാ ലോട്ടറി ഏജന്റ് ശിവന്‍കുട്ടി വിറ്റ ടിക്കറ്റാണിത്. 12 കോടി രൂപയാണ് സമ്മാനം. അഞ്ച് കോടിയുടെ രണ്ടാം സമ്മാനം TA514401നാണ്. രണ്ടാം സമ്മാനം 50 ലക്ഷം വീതം 10 പേര്‍ക്ക് ലഭിച്ചു. തൃശ്ശൂരില്‍ സെയിം നമ്പര്‍ ലോട്ടറി തട്ടിപ്പ് വീണ്ടും സജീവമാകുന്നു; ചൂഷണത്തിനിരയാകുന്നത് ചെറുകിട ലോട്ടറി ഏജന്‍സികള്‍ കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന തുകയാണ് 12 കോടി രൂപ. ആദായനികുതിയും ഏജന്റുമാരുടെ കമ്മീഷനും കഴിഞ്ഞ് ഭാഗ്യവാന് 7.56 കോടി രൂപ കൈയില്‍ കിട്ടും. തിരുവോണം ബമ്പര്‍ നറുക്കെടുപ്പിനായി 46 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ഇത് മുഴുവന്‍ ഏജന്റുമാര്‍ക്ക് വിറ്റുപോയി. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് 10 ശതമാനം കമ്മീഷനായ 1.20 കോടി ലഭിക്കും. 30 ശതമാനമാണ് ആദായനികുതി. TA, TB, TC, TD, TE, TG, TH, TJ, TK, TM എന്നിങ്ങനെ 10 സീരീസുകളിലായിരുന്നു ടിക്കറ്റ്.

You might also like

Most Viewed