കെ.എം ബഷീറിന്റെ കുടുംബത്തിന് എം.എ യൂസഫലി പത്തുലക്ഷം രൂപ കൈമാറി
തിരൂര്‍: വാഹനാപകടത്തില്‍ മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ കുടുംബത്തിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈമാറി. സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യുറോ ചീഫായിരുന്നു ബഷീര്‍.
ഭാര്യയും രണ്ട് പിഞ്ച് കുട്ടികളും ഉള്‍പ്പെട്ട ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് കഴിഞ്ഞ ദിവസമാണ് യൂസഫലി അറിയിച്ചത്. എം.എ. യൂസഫലിക്കുവേണ്ടി സെക്രട്ടറി ഇ.എ. ഹാരീസ്, ലുലു ഗ്രൂപ്പ് മിഡീയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് എന്നിവര്‍ചേര്‍ന്ന് ബഷീറിന്റെ ഭാര്യ ജെസിലയുടെ പേരിലുള്ള10 ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് ബന്ധുകള്‍ക്ക് കൈമാറി.
ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഒരു യുവ മാധ്യമ പ്രവര്‍ത്തകനെയാണ് കേരളത്തിന് നഷ്ടയായതെന്ന് അനുശോചന സന്ദേശത്തില്‍ യൂസുഫലി പറഞ്ഞു.

