തുഷാർ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് നേതാവ് തുഷാർ മത്സരിക്കേണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി ഭാരവാഹികൾ മത്സരിക്കേണ്ടെന്നാണ് പൊതുഅഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് സ്ഥാനാർഥിത്വത്തിൽ എസ്.എൻ.ഡി.പി യോഗത്തിന് യാതൊരു അഭിപ്രായവുമില്ല. ബി.ഡി.ജെ.എസ് തങ്ങളുടെ പോഷക സംഘടനയെല്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തുഷാർ മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടെയാണ് വെള്ളാപ്പള്ളിയുടെ വെളിപ്പെടുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പിലും തുഷാർ മത്സരരംഗത്ത് നിന്നു വിട്ടുനിന്നിരുന്നു. തുഷാർ കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി അമിത് ഷായെ നേരിൽ കണ്ട് സീറ്റുകൾ ആവശ്യപ്പെട്ടന്നാണ് വിവരം. ആറ് മണ്ധലങ്ങളാണ് ബി.ഡി.ജെ.എസ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സൂചന.