ശബരിമല കേസ്: ഇനി നേരിട്ടു വാദമില്ല; എഴുതി നൽകാമെന്ന് സുപ്രീം കോടതി


ന്യൂഡൽഹി: ശബരിമല കേസിൽ നേരിട്ടു വാദത്തിന് ഇനി അവസരമില്ലെന്ന് വീണ്ടും വ്യക്തമാക്കി സുപ്രീം കോടതി. അഭിഭാഷകർക്കു വാദം എഴുതി നൽകാമെന്നു കോടതി ആവർത്തിച്ചു. ഇന്നും അഭിഭാഷകൻ കേസ് പരാമർശിച്ചപ്പോഴായിരുന്നു സുപ്രീം കോടതിയുടെ മറുപടി. 

കഴിഞ്ഞ ദിവസം ശബരിമല വിഷയത്തിലെ പുനഃപരിശോധന ഹർജികളും റിട്ട് ഹർജികളും പരിഗണിക്കണോയെന്നതിൽ വാദം കേട്ടപ്പോൾ തന്നെ വാദിക്കാൻ അവസരം ലഭിക്കാത്തവർ നിലപാടുകൾ എഴുതി നൽകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed