മഹാരാജാസ് അദ്ധ്യാപകർ അഭിമന്യുവിന്റെ വീട്ടിലെത്തി

വട്ടവട : എറണാകുളം മഹാരാജാസ് കോളേജിലെ പ്രിൻസിപ്പൽ അടക്കമുള്ള അദ്ധ്യാപകർ അഭിമന്യുവിന്റെ വീട്ടിലെത്തി. മകന്റെ പ്രിയപ്പെട്ട ഗുരുനാഥരെ കണ്ടതോടെ അഭിമന്യുവിൻ്റെ മാതപിതാക്കൾ നിയന്ത്രണം വിട്ട് ഏങ്ങലടിച്ചു. അവൻ പഠിച്ച് ഉയർന്ന നിലയിൽ എത്തുമെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ടായിരുന്നുവെന്ന് പിതാവ് മനോഹരൻ പറഞ്ഞുനിർത്തി കണ്ണുതുടച്ചു. അഭിമന്യുവിന്റെ മരണത്തിലൂടെ സഹോദരനെയാണ് തനിക്ക് നഷ്ടമായതെന്ന് എൻ.എസ.്എസ് പ്രോഗ്രാം ഓഫീസർ കൂടിയായ ഡോ. ജൂലി ചന്ദ്ര പറഞ്ഞു.
പ്രിൻസിപ്പൽ ഡോ. കെ എൻ കൃഷ്ണകുമാർ, എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കറ്റംഗം ഡോ. എം.എസ് മുരളി, അസി. പ്രൊഫസർമാരായ ഡോ. പി എ ജാനിഷ്, ഡോ. കെ.എസ് സുനീഷ്, നീന ജോർജ്, എ.എം ജോർജ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അദ്ധ്യാപകരും അനദ്ധ്യാപകരും സ്വരൂപിച്ച 5,40,000 രൂപയുടെ ചെക്ക് പ്രിൻസിപ്പൽ കൈമാറി.