സോ­­­ളർ കാ­­­ർ­­പോ­­­ർ­­ട്ട് : സി­­­യാൽ വീണ്ടും ലോ­­­ക റെ­­­ക്കോ­­­ർ­­ഡി­­­ലേ­­­ക്ക്


കൊ­­­ച്ചി : പൂർണമാ­­­യും സൗ­­­രോ­­­ർ­­ജം ഉപയോ­­­ഗി­­­ച്ചു­­­ പ്രവർ­­ത്തി­­­ക്കു­­­ന്ന ലോ­­­കത്തെ­­­ ആദ്യ സന്പൂ­­­ർ­­ണ സൗ­­­രോ­­­ർ­­ജ വി­­­മാ­­­നത്താ­­­വളമെ­­­ന്ന പ്രശസ്തി നേ­­­ടി­­­യ കൊ­­­ച്ചി­­­ രാ­­­ജ്യാ­­­ന്തര വി­­­മാ­­­നത്താ­­­വളക്കന്പനി­­­ (സി­­­യാ­­­ൽ­­) ഇനി­­­ ലോ­­­കത്തെ­­­ ഏറ്റവും വലി­­­യ സോ­­­ളർ കാ­­­ർ­­പോ­­­ർ­­ട്ടി­­­നും ഉടമയാ­­­കു­­­ന്നു­­­. ഇരു­­­ ടെ­­­ർ­­മി­­­നലു­­­കളു­­­ടെ­­­യും മു­­­ന്നി­­­ലെ­­­ പാ­­­ർ­­ക്കിംഗ് ബേ­­­യു­­­ടെ­­­ മേ­­­ൽ­­ക്കൂ­­­രയിൽ നി­­­ന്നു­­­ മാ­­­ത്രം 5.1 മെ­­­ഗാ­­­വാ­­­ട്ട് വൈ­­­ദ്യു­­­തി­­­യാ­­­ണ് സി­­­യാൽ ഉൽപ്­­പാ­­­ദി­­­പ്പി­­­ക്കാൻ ലക്ഷ്യമി­­­ടു­­­ന്നത്. ഒപ്പം കാ­­­റു­­­കൾ­­ക്ക് വെ­­­യി­­­ലിൽ നി­­­ന്നും മഴയിൽ നി­­­ന്നും സംരക്ഷണവും. 

രാ­­­ജ്യാ­­­ന്തര ടെ­­­ർ­­മി­­­നലി­­­നു­­­ മു­­­ന്നി­­­ലെ­­­ കാ­­­ർ­­പോ­­­ർ­­ട്ട് 2.7 മെ­­­ഗാ­­­വാ­­­ട്ട് ശേ­­­ഷി­­­യു­­­ള്ളതാ­­­ണ്. ഇതി­­­ന്റെ­­­ പ്രവർ­­ത്തനം മാ­­­സങ്ങൾ‌­­ക്ക് മു­­­ന്പേ­­­ ആരംഭി­­­ച്ചി­­­രു­­­ന്നു­­­. നവീ­­­കരണം നടക്കു­­­ന്ന ആഭ്യന്തര ടെ­­­ർ­­മി­­­നലി­­­ന് മു­­­ന്നി­­­ലും കാ­­­ർ­­പോ­­­ർ­­ട്ടി­­­ന്റെ­­­ നി­ർ­മ്മാ­ണം ദ്രു­­­തഗതി­­­യിൽ നടന്നു­­­ വരി­­­കയാ­­­ണ്. 2.4 മെ­­­ഗാ­­­വാ­­­ട്ട് ആണ് ഇതി­­­ന്റെ­­­ ശേ­­­ഷി­­­.

രണ്ട് വർ­­ഷം മു­­­ന്­­പ്­­­ സി­­­യാൽ പൂ­­­ർ­­ണമാ­­­യും സൗ­­­രോ­­­ർ­­ജത്തിൽ പ്രവർ­­ത്തി­­­ക്കു­­­ന്ന ലോ­­­കത്തെ­­­ ആദ്യ വി­­­മാ­­­നത്താ­­­വളമാ­­­യി­­­ മാ­­­റി­­­യി­­­രു­­­ന്നു­­­. അന്ന് 15.4 മെ­­­ഗാ­­­വാ­­­ട്ട് ആയി­­­രു­­­ന്നു­­­ ശേ­­­ഷി­­­. പു­­­തി­­­യ രാ­­­ജ്യാ­­­ന്തര ടെ­­­ർ­­മി­­­നൽ സജ്ജമാ­­­യതോ­­­ടെ­­­ വൈ­­­ദ്യു­­­തി­­­ ആവശ്യം വർ­­ദ്ധി­­­ക്കു­­­ന്നതി­­­നനു­­­സരി­­­ച്ച് സി­­­യാൽ സൗ­­­രോ­­­ർ­­ജത്തി­­­ന്റെ­­­ ഉൽ­­പ്പാ­­­ദനവും അതി­­­നനു­­­സരി­­­ച്ച് വർ­­ദ്ധി­­­പ്പി­­­ച്ചു­­­ വരി­­­കയാ­­­ണ്. ആഭ്യന്തര ടെ­­­ർ­­മി­­­നൽ നവീ­­­കരണം പൂ­­­ർ­­ത്തി­­­യാ­­­കു­­­ന്നതു­­­ കൂ­­­ടി­­­ കണക്കി­­­ലെ­­­ടു­­­ത്ത് സൗ­­­രോ­­­ർ­­ജോ­­­ൽ­­പ്പാ­­­ദനം വർദ്­­ധി­­­പ്പി­­­ച്ചു­­­ കൊ­­­ണ്ടി­­­രി­­­ക്കു­­­കയാ­­­ണ്. ആഭ്യന്തര ടെ­­­ർ­­മി­­­നലി­­­നു­­­ മു­­­ന്നി­­­ലെ­­­ കാ­­­ർ­­പോ­­­ർ­­ട്ട് കൂ­­­ടി­­­ പൂ­­­ർ­­ണമാ­­­കു­­­ന്നതോ­­­ടെ­­­ സി­­­യാ­­­ലി­­­ന്റെ­­­ മൊ­­­ത്തം സ്ഥാ­­­പി­­­തശേ­­­ഷി­­­ 40 മെ­­­ഗാ­­­വാ­­­ട്ട് ആയി­­­ ഉയരും. 

1400 കാ­­­റു­­­കൾ­­ക്ക് പാ­­­ർ­­ക്കു­­­ ചെ­­­യ്യാൻ കഴി­­­യു­­­ന്നതാണ് രാ­­­ജ്യാ­­­ന്തര ടെ­­­ർ­­മി­­­നലി­­­നു­­­ മു­­­ന്നി­­­ലെ­­­ കാ­­­ർ­­പോ­­­ർ­­ട്ട്. ആഭ്യന്തര ടെ­­­ർ­­മി­­­നലി­­­നു­ മു­­­ന്നിൽ നി­ർ­മ്മാ­ണം പൂ­­­ർ­­ത്തി­­­യാ­­­യി­­­ക്കൊ­­­ണ്ടി­­­രി­­­ക്കു­­­ന്ന കാ­­­ർ­­പോ­­­ർ­­ട്ടിൽ ഏതാ­­­ണ്ട് 1250 കാ­­­റു­­­കൾ­­ക്ക് പാ­­­ർ­­ക്കു­­­ ചെ­­­യ്യാൻ കഴി­­­യും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed