അച്ചാംതുരുത്തി-കോട്ടപ്പുറം പാലം നാളെ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

കാസർഗോഡ് : അച്ചാംതുരത്തി-കോട്ടപ്പുറം റോഡ് പാലം നാളെ വൈകുന്നേരം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും.ഇതോടെ നീണ്ട കാത്തിരിപ്പിനു ശേഷം ഇതുവഴി വാഹനങ്ങൾ ഒാടിത്തുടങ്ങും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
ചെറുവത്തൂർ പഞ്ചായത്ത്−നീലേശ്വരം നഗരസഭകളെ ബന്ധിപ്പിച്ച് സ്റ്റിമുലസ് പാക്കേജിലുൾപ്പെടുത്തി 23.30 കോടി രൂപ ചെലവിലാണ് 37.07 മീറ്റർ നീളത്തിൽ എട്ടു സ്പാനുകളോടെ പാലത്തിന്‍റെ നിർമാണം പൂർത്തീകരിച്ചത്. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിക്കുന്നയോഗത്തിൽ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ, പി.കരുണാകരൻ എംപി എന്നിവർ മുഖ്യാതിഥികളാകും.
എം. രാജഗോപാലൻ എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീർ, നീലേശ്വരം മുനിസിപ്പൽ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി ജാനകി, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ, സിപിഎം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, മുൻ എംഎൽഎമാരായ കെ. കുഞ്ഞിരാമൻ, കെ.പി. സതീഷ് ചന്ദ്രൻ തുടങ്ങി വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ പ്രസംഗിക്കും.