കാർ വീട്ടിനുള്ളിലേക്ക് ഇടിച്ചുകയറി

കാസർഗോഡ്: ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിൽ മഞ്ചത്തടുക്ക വളവിൽ കാർ നിയന്ത്രണംവിട്ട് വീടിനുള്ളിലേക്ക് പാഞ്ഞുകയറി.ഇന്നലെ രാവിലെയാണ് അപകടം നടന്നത്. സീതാംഗോളിയിൽനിന്ന് കാസർഗോഡ് ഭാഗത്തേക്ക് വരികയായിരുന്നു കാർ. ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിൽ കാർ നിയന്ത്രണംവിട്ട് അടുത്തുണ്ടായിരുന്ന വിട്ടിനുള്ളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പതിവായി അപകടമുണ്ടാകുന്ന മേഖലയായ ഇവിടെ ബസ്, ഇരുചക്രവാഹനങ്ങൾ എന്നിവ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. അപകടങ്ങൾ തടയാൻ ബാരിക്കേഡ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും പരിഹാരമായില്ല.