ബീഫാകാമെന്ന് എൻ.ഡി.എ സ്ഥാനാർഥി

വേങ്ങര : ബി.ജെ.പിയുടെ ബീഫ് വിരുദ്ധ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ് എൻ.ഡി.എ സ്ഥാനാർഥി. ഭക്ഷണം തെരഞ്ഞെടുക്കാനുള്ളത് വ്യക്തിപരമായ സ്വാതന്ത്യമാണെന്നും അതിൽ ഇടപെടില്ലെന്നും വേങ്ങരയിലെ സ്ഥാനാർഥി കെ.ജനചന്ദ്രൻ പറഞ്ഞു.
ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ എല്ലാവർക്കും സ്വാതന്ത്യ്രമുണ്ടെന്ന് ബീഫ് കഴിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരണമായാണ് ജനചന്ദ്രൻ പറഞ്ഞത്. കഴിഞ്ഞ ഏപ്രിലിൽ നടന്ന മലപ്പുറം പാർലമെന്റ് ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായ ബി.ജെ.പി നേതാവ് ബീഫ് വിഷയത്തിൽ ബി.ജെ.പി നയം തള്ളിയത് വിവാദമായിരുന്നു.