മൂന്ന് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് സുപ്രീംകോടതി അംഗീകാരം

കൊച്ചി : സംസ്ഥാനത്തെ മൂന്നു സ്വാശ്രയ കോളേജുകളിലെ മെഡിക്കൽ പ്രവേശനത്തിനു സുപ്രീംകോടതിയുടെ അംഗീകാരം. മെഡിക്കൽ കൗൺസിലിന്റെ പരിശോധനകളിൽ ഒട്ടേറെ ന്യൂനതകൾ കണ്ടതിനെ തുടർന്നാണ് ഈ വർഷമാദ്യം കോളേജുകളിലെ പ്രവേശനം തടഞ്ഞത്. അതേസമയം, ചെറിയപിഴവുകൾക്ക് പ്രവേശനം നിഷേധിക്കാൻ കഴിയുമോയെന്ന്കേസ് പരിഗണിക്കവേ കോടതി ആരാഞ്ഞു. പ്രവേശനം നിഷേധിച്ച കേന്ദ്രസർക്കാരിനെതിരെയും മെഡിക്കൽ കൗൺസിലിനെതിരെയും കോടതി രൂക്ഷ വിമർശനമാണ് സുപ്രീംകടതി നടത്തിയത്.
ഡി.എം വയനാട്, അടൂർ മൗണ്ട് സിയോൻ, തൊടുപുഴ അൽ അസ്‌ഹർ എന്നീ കോളേജുകളാണ് എം.ബി.ബി.എസ്സിന് ഈ വർഷം പ്രവേശനാനുമതി നിഷേധിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. 400 വിദ്യാർത്ഥികളാണ് മൂന്നു മെഡിക്കൽ കോളേജുകളിലുമായി പ്രവേശനം നേടിയിരുന്നത്. വിദ്യാർത്ഥികളുടെ ഭാവി പരിഗണിച്ച് അനുമതി നൽകണമെന്നായിരുന്നു സംസ്ഥാനത്തിന്റെ നിലപാട്.
അധ്യാപകരുടെ കുറവ്, രോഗികളുടെ എണ്ണക്കുറവ് തുടങ്ങിയവയായിരുന്നു മൗണ്ട് സിയോൻ മെഡിക്കൽ കോളജിൽ ന്യൂനതകളായി ചൂണ്ടിക്കാട്ടിയത്. ഇവ പരിഹരിക്കാൻ സമയം നൽകിയെങ്കിലും തൃപ്തികരമായ മറുപടി നൽകാനായില്ല. അധ്യാപക ക്ഷാമം, റെസിഡന്റ് ഡോക്ടർമാരുടെ കുറവ് തുടങ്ങിയ ന്യൂനതകളാണ് അൽഅസർ, ഡി.എം വയനാട് മെഡിക്കൽ കോളേജുകൾക്കെതിരെചൂണ്ടിക്കാട്ടിയത്. വേണ്ടത്ര അടിസ്ഥാന സൗകര്യമില്ലെന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം പ്രവേശനാനുമതി നിഷേധിച്ചത്.
കോളേജുകളുടെ അംഗീകാരം സംബന്ധിച്ച ഹർജിയിൽവസ്തുത പരിശോധിച്ച് രണ്ടംഗ ബെഞ്ചിന് തീരുമാനമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. വിദ്യാർത്ഥികളുടെ ഭാവിയെകരുതി കടുത്ത തീരുമാനമെടുക്കരുതെന്ന് സംസ്ഥാനസർക്കാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.