വണ്ടിപ്പെരിയാറിൽ കാട്ടാനശല്യം രൂക്ഷമാകുന്നു

വണ്ടിപ്പെരിയാർ : വണ്ടിപ്പെരിയാറിൽ കാട്ടാനക്കൂട്ടം വൻ തോതിൽ കൃഷി നശിപ്പിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കർഷകർ പറയുന്നു. വണ്ടിപ്പെരിയാർ പഞ്ചായത്തിൽ വനമേഖലയോട് ചേർന്ന മൂലക്കയം ഭാഗത്തെ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയാണ് കൃഷി നശിപ്പിക്കുന്നത്.
പെരിയാർ കടുവാ സങ്കേതത്തിൽ ഉൾപ്പെടുന്ന വള്ളക്കടവ് വനമേഖലയിലെ കാട്ടാനകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആനക്കൂട്ടം വാഴ, തെങ്ങ്, കവുങ്ങ്, ഏലം, കാപ്പി, കുരുമുളക്, പച്ചക്കറി എന്നിവ വ്യാപകമായി നശിപ്പിച്ചത്. കുടിവെള്ള വിതരണം ചെയ്തുകൊണ്ടിരുന്ന ടാങ്കും ഹോസും നശിപ്പിച്ചു. പതിനഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. വണ്ടിപ്പെരിയാറിൽ മൂലക്കയം, മാട്ടുപ്പെട്ടി, തുടങ്ങിയ പ്രദേശങ്ങളിലായാണ് ദിവസങ്ങളായി കാട്ടാനകൾ തന്പടിച്ചിരിക്കുന്നു. ഈ പ്രദേശത്ത് കിടങ്ങോ, വൈദ്യുതി വേലിയോ ഇല്ലാത്തതാണ് ആന ശല്യം രൂക്ഷമാകൻ കാരണം.