അഗ്രഹാര തെരുവീഥികളിൽ ഭക്തി നിറച്ച് ബൊമ്മക്കൊലു

തൃശ്ശൂർ : അഗ്രഹാര തെരുവീഥികളെ ഭക്തിനിറച്ച് കൊണ്ട് സമൂഹ ബൊമ്മക്കൊലു ഒരുങ്ങി. യുവജനമനസ്സുകളിൽ പുരാണ ഇതിഹാസ സന്ദേശങ്ങൾ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബൊമ്മക്കൊലു ആഘോഷം നടക്കുന്നത്.
നവരാത്രികാലങ്ങളിൽ തമിഴ് ബ്രാഹ്്മണ ഗൃഹങ്ങളിൽ ബൊമ്മക്കൊലു ഒരുക്കുന്നത് പതിവായിരുന്നു. എന്നാൽ കൂട്ടുകുടുംബ വ്യവസ്ഥിതി ഇല്ലാതായി അണു കുടുംബങ്ങളായതും മറ്റു ചില പ്രായോഗിക കാരണങ്ങളാലും ബൊമ്മക്കൊലു ഒരുക്കുന്നത് നന്നേ കുറഞ്ഞു വന്നു. ഈ സംസ്കാരം വീണ്ടും ബ്രാഹ്്മണ ഗൃഹങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശ്യവും ബൊമ്മക്കൊലു ആഘോഷത്തിനുണ്ട്.