സംസ്ഥാന പോലീസിലെ എ.ആർ ലോക്കൽ സംയോജനം കടലാസിൽ

ഇടുക്കി : സംസ്ഥാന പോലീസിൽ എ.ആർ-ലോക്കൽ സംയോജനം നടപ്പാക്കിയിട്ട് ഏഴ് വർഷമായെങ്കിലും ഇതുവരെ പ്രാവർത്തികമായില്ല. ജില്ലകളിലെ എ.ആർ ക്യാന്പുകളിലുള്ള പോലീസുകാരെ ലോക്കൽ േസ്റ്റഷനുകളിലേക്ക് കൂടുതലായി നിയമിക്കുന്നതിനാണ് എ.ആർ−ലോക്കൽ സംയോജനം പ്രഖ്യാപിച്ചത്.
2010ലാണ് ഇത് സംബന്ധിച്ച് അന്നത്തെ ഇടത് സർക്കാർ ഉത്തരവിറക്കിയത്. തുടർ നടപടികളെടുക്കാതെ യു.ഡി.എഫ് സർക്കാർ ഈ ഉത്തരവ് അതേപടി നിലനിർത്തുകയായിരുന്നു. സംയോജനം നടപ്പാക്കിയെന്ന് വരുത്തിത്തീർക്കാൻ ഒരു വർഷം മുന്‍പ് എ.ആർ ക്യാന്പിലെ യൂണിഫോമായ ബ്രൗൺ ബെൽറ്റിന് പകരം ലോക്കൽ പോലീസിന്റേതിന് സമാനമായ കറുപ്പ് ബെൽറ്റാക്കി. നീലത്തൊപ്പിയിൽ മഞ്ഞ റിബർ ഉപയോഗിക്കാനും നിർദ്ദേശം വന്നു. എ.ആർ ക്യാന്പ് എന്നതിന് പകരം ഡി.എച്ച്.ക്യു (ഡിസ്ട്രിക്റ്റ് ഹെഡ് ക്വാർട്ടേഴ്‌സ്) എന്ന് പേരുമാറ്റുകയും ചെയ്തു.
ഡി.എച്ച്.ക്യു വിലുള്ള പോലീസുകാരുടെ തസ്തിക വിവിധ പോലീസ് േസ്റ്റഷനിലേക്ക് മാറ്റാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടിയിരുന്നത്. പോലീസ് േസ്റ്റഷനുകളിൽ വരുന്ന ഒഴിവ് അനുസരിച്ചാണ് ക്യാന്പിൽ നിന്നും പോലീസുകാരെ ലോക്കൽ േസ്റ്റഷനുകളിലേക്ക് നിയമിച്ചുകൊണ്ടിരുന്നത്. ഏഴും എട്ടും വർഷം കാത്തിരുന്നെങ്കിൽ മാത്രമെ ഇവർക്ക് ലോക്കൽ േസ്റ്റഷനുകളിൽ നിയമനം ലഭിക്കുമായിരുന്നുള്ളൂ. ഇതുമൂലം പോലീസുകാരുടെ നല്ല പ്രായത്തിൽ ലോക്കൽ േസ്റ്റഷനിൽ ജോലി നോക്കാനുള്ള അവസരം ചുരുക്കം പേർക്കേ ലഭിച്ചിരുന്നുള്ളൂ. ഇക്കാരണത്താലാണ് ലോക്കൽ എ.ആർ സംയോജനത്തിന് സുപ്രീം കോടതി നിർദ്ദേശം നൽകിയത്.
സംയോജനം കൃത്യമായി നടപ്പാക്കിയാൽ പോലീസ് േസ്റ്റഷനുകളിൽ പോലീസുകാരുടെ കുറവ് പരിഹരിക്കാം. ഡി.എച്ച്. ക്യുവിലെ പോലീസുകാരുടെ സീനിയോറിട്ടിയും നേടിയെടുക്കാമായിരുന്നു. ഡി.എച്ച്. ക്യുവിലെ പോലീസുകാരുടെ തസ്തിക പോലീസ് േസ്റ്റഷനുകളിലേക്ക് മാറ്റാൻ തടസം നിൽക്കുന്നത് ഉന്നത ഉദ്യോഗസ്ഥരാണെന്ന ആക്ഷേപം ശക്തമാണ്.