അങ്കണവാടി കെട്ടിടം തകർന്നുവീണു : ഒഴിവായത് വൻ ദുരന്തം

മുണ്ടക്കയം : അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. വൻ ദുരന്തം ഒഴിവായത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ. പെരുവന്താനം പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ആനക്കുളത്തുള്ള തൊണ്ണൂറ്റിമൂന്നാം നന്പർ അങ്കണവാടിയാണ് ഇന്നലെ രാവിലെ 7 മണിയോടെ തകർന്നുവീണത്. അഞ്ച് കുട്ടികളും ടീച്ചറും ഹെൽപ്പറുമാണ് ഇവിടെയുള്ളത്.
ടി.ആർ. ആൻഡ് ടി. തോട്ടത്തിൽ സ്ഥിതിചെയ്യുന്ന അങ്കണവാടി പുനർനിർമ്മിക്കുന്നതിന് സ്ഥലം വിട്ടുനൽകിയാൽ കെട്ടിടം പണിതുനൽകാമെന്ന് പെരുവന്താനം പഞ്ചായത്ത് അധികൃതർ അറിയിച്ചു.