മാ­­­വൂ­­­രിൽ‍ കോ­­­ളറ സ്ഥി­­­രീ­­­കരി­­­ച്ചു ­­­: ഒരാ­­­ളു­­­ടെ­­­ നി­­­ല ഗു­­­രു­­­തരം


മുക്കം : മാവൂർ‍ ഗ്രാമപഞ്ചായത്തിലെ തെങ്ങിലകടവിൽ‍ കഴിഞ്ഞ ദിവസം കോളറ രോഗലക്ഷണവുമായി ചികിത്സ തേടിയവർ‍ക്ക്‌ രോഗം സ്ഥിരീകരിച്ചു. പശ്ചിമ ബംഗാൾ‍ മുർ‍ഷിദാബാദ്‌ സ്വദേശികളായ മുഹമ്മദ്‌ ഔറുൽ‍ ഹുസൈൻ, ആഷിക്‌ ഹുസൈൻ, ബുൽ‍ ബുൽ‍ ഷേക്‌, മുഹമ്മദ്‌ റുബേൽ‍ മുല്ല, ഷേക്‌ അമിനുൽ‍ ഇസ്ലാം, കൗസർ‍ അലി എന്നിവർക്കാണ് ‌ കോളറ രോഗലക്ഷണവുമായി മെഡിക്കൽ‍ കോളേജിൽ‍ ചികിത്സ തേടിയിരുന്നത്‌. 

ഇതിൽ‍ മുഹമ്മദ്‌ ഔറുൽ‍ ഹുസൈൻ‍, ആഷിക്‌ ഹുസൈൻ എന്നിവർക്ക്‌ രോഗം സ്ഥിരീകരിച്ചു‌. മറ്റ്‌ നാല് പേർ‍ക്കും സമാന ലക്ഷണങ്ങളായതിനാൽ‍ ഇവർ‍ക്കും കോളറ തന്നെയാണന്നാണും ഒരാളുടെ നില ഗുരുതരമാണന്നും ആരോഗ്യ വകുപ്പധികൃതർ‍ പറഞ്ഞു. . അതിനിടെ കൂടുതൽ‍ അന്യസംസ്ഥാന തൊഴിലാളികൾ‍ രോഗലക്ഷണവുമായി ചികിത്സ തേടിയെത്തിയതായാണ്‌ വിവരം. ഇവരെ കോഴിക്കോട്‌ മെഡിക്കൽ‍ കോളേജാശുപത്രിയിലേക്ക്‌ മാറ്റി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed