സമദാനിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ നീക്കണം; 'ആമി' സിനിമയുമായി ബന്ധപ്പെട്ട ഹർജി തള്ളി ഹൈക്കോടതി


ഷീബ വിജയൻ

കൊച്ചി: ലോക്‌സഭാംഗവും പ്രഭാഷകനുമായ എം പി അബ്ദുസമദ് സമദാനിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ആരോപണങ്ങളുന്നയിച്ച ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അഭിഭാഷകനായ കെ പി രാമചന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലെ പരാമര്‍ശമാണ് നീക്കിയത്. എഴുത്തുകാരി കമലാ സുരയ്യയുടെ ജീവിതകഥ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത 'ആമി'യുടെ പ്രദര്‍ശനാനുമതി ചോദ്യം ചെയ്താണ് കെ പി രാമചന്ദ്രന്‍ ഹര്‍ജി നല്‍കിയത്. ഇതില്‍ കമലാ സുരയ്യയെയും സമദാനിയെയും ബന്ധപ്പെടുത്തി പരാമര്‍ശമുണ്ടായിരുന്നു. ഇത് തനിക്കും കമലാ സുരയ്യക്കും അപകീര്‍ത്തികരമാണെന്നായിരുന്നു സമദാനിയുടെ വാദം. കഴിഞ്ഞ ദിവസം പരിഗണനക്കെടുത്ത രാമചന്ദ്രന്റെ ഹര്‍ജി ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് വി എം ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് തള്ളി. ഇതോടൊപ്പമാണ് ഹര്‍ജിയിലെ പരാമര്‍ശങ്ങളും രേഖയില്‍നിന്ന് നീക്കിയത്. അഡ്വക്കേറ്റ് അരുണ്‍ കൃഷ്ണ ധന്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് സമദാനിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യം ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍ അനുവദിച്ചത്. 2018-ല്‍ കമല്‍ സംവിധാനം ചെയ്ത 'ആമി' എന്ന മലയാള ചലച്ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടാണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്.

article-image

asdadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed