കോടതിയിൽ ദേശീയഗാനം : ഹർജി കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു

ന്യൂഡൽഹി : കോടതി നടപടികൾ ആരംഭിക്കും മുൻപ് ദേശീയഗാനം കേൾപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാത്പര്യ ഹർജി കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചല്ല ഹർജി സമർപ്പിച്ചതെന്നു കാണിച്ചാണ് കോടതി ഹർജി കേൾക്കാൻ വിസമ്മതിച്ചത്. നടപടിക്രമങ്ങൾ പാലിച്ച് പുതിയ ഹർജി സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
രാജ്യത്തെ സിനിമ തീയറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കും മുൻപ് ദേശീയഗാനം കേൾപ്പിക്കണമെന്നും, സ്ജറീനിൽ ദേശീയ പതാക പ്രദർശിപ്പിക്കണമെന്നും കഴിഞ്ഞ ദിവസം സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നു. ഇതിനു പിന്നാലെയാണ് കോടതികളിലും നടപടിക്രമങ്ങൾക്ക് മുൻപ് ദേശീയഗാനം കേൾപ്പിക്കണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്.