കൊച്ചി യൂബര്‍ ടാക്‌സികൾ നിരക്ക് കൂട്ടുന്നു

കൊച്ചി : ഓൺലൈൻ ടാക്‌സി സേവകരായ കൊച്ചിയിലെ യൂബര്‍ ടാക്‌സികൾ നിരക്ക് കൂട്ടുന്നു. നിലവില്‍ സമയത്തിന് ഈടാക്കുന്ന തുകയിലാണ് 50 ശതമാനം വര്‍ധനവുണ്ടാക്കിയിരിക്കുന്നത്.
ബേസ് ഫെയറായ 35 രൂപയും, കിലോമീറ്ററിന് 7 രൂപ വീതവും, മിനിറ്റിന് ഒരു രൂപവെച്ച് ടൈം ചാര്‍ജുമായിരുന്നു യൂബർ ടാക്‌സികൾ ഈടാക്കുന്ന ആകെ ചാര്‍ജ്.
2014 നവംബറിൽ കൊച്ചിയിൽ ആരംഭിച്ച യൂബറിന് ചുരുങ്ങിയ കാലയളവിൽ വന്‍ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ അന്‍പത് പൈസയുടെ വര്‍ധനവാണെങ്കിലും ഇത് യാത്രക്കാര്‍ക്ക് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. കുത്തകകളുടെ പൊതുസ്വഭാവമാണിതെന്നാണ് വിലയിരുത്തുന്നത്.
മര്യാദയുള്ള ഡ്രൈവർമാർ, വിളിച്ചാൽ സ്ഥലത്തെത്താൻ താമസമില്ല, എസി കാറില്‍ യാത്ര, നാട്ടിലെ ഓട്ടോറിക്ഷക്കാര്‍ വാങ്ങുന്നതിനേക്കാള്‍ കുറഞ്ഞ ചാർജ് എന്നിങ്ങനെയുള്ള സിയകാര്യങ്ങളോടെ കൊച്ചിയിലെത്തിയ യൂബർ ആളുകളെ കയ്യിലെടുത്ത ശേഷം നിരക്ക് വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് ഇതിനെ പ്ലാറൂം വിലയിരുത്തുന്നത്.
കൊച്ചിയില്‍ യൂബറിനെതിരെ മറ്റു ടാക്സി തൊഴിലാളികളുടെ നേതൃത്വത്തില്‍ വലിയ സമരമാണ് നടക്കുന്നത്.