യു.കെ കുമാരന് വയലാര്‍ പുരസ്‌കാരം

കൊച്ചി: പ്രശസ്ത എഴുത്തുകാരനും പത്ര പ്രവര്‍ത്തകനുമായ യു.കെ കുമാരന് വയലാര്‍ പുരസ്‌കാരം. അദ്ദേഹത്തിന്റെ തക്ഷന്‍ കുന്ന് സ്വരൂപമെന്ന നോവലിനാണ് പുരസ്‌കാരം. ഇതുവരെ ആറോളം പുരസ്‌കാരങ്ങളാണ് ഈ നോവലിലൂടെ അദ്ദേഹത്തെ തേടിയെത്തിയത്. എം.കെ സാനു അധ്യക്ഷനായ സമിതിയാണ് 40ാമത് വയലാര്‍ പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
ഇപ്പോള്‍ കേരള കൗമുദി (കോഴിക്കോട്) പത്രാധിപസമിതി അംഗമാണ് അദ്ദേഹം. കഴിഞ്ഞ തവണ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ സുഭാഷ് ചന്ദ്രനായിരുന്നു വയലാര്‍ അവാര്‍ഡ് ലഭിച്ചത്. ഇത്തവണ മുതല്‍ അവാര്‍ഡ് തുക ഒരു ലക്ഷം രൂപയായി ഉയര്‍ത്തിയിരുന്നു.
വലയം, ഒരിടത്തുമെത്താത്തവർ, മുലപ്പാൽ, ആസക്‌തി (നോവൽ), ഒരാളേ ഥ). മലർന്നു പറക്കുന്ന കാക്ക, പ്രസവവാർഡ്, എല്ലാം കാണുന്ന ഞാൻ, ഓരോ വിളിയും കാത്ത്, അദ്ദേഹം (നോവലെറ്റുകൾ) എന്നിവ അദ്ദേഹത്തിന്‍റെ കൃതികളാണ്.