പി. കെ. കുഞ്ഞാലികുട്ടിക്കെതിരെ വിജിലൻസ് അന്വേഷണം

കോഴിക്കോട്: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയെത്തുടർന്ന് മുൻ മന്ത്രി പി. കെ. കുഞ്ഞാലികുട്ടിക്കെതിരെ വിജിലൻസ് അന്വേഷണം. കോഴിക്കോട് വിജിലൻസ് കോടതിയാണ് അന്വേഷണത്തിനു ഉത്തരവിട്ടത്. അടുത്ത മാസം 18നകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. വിജിലൻസ് ഡയറക്ടർ നേരിട്ട് പരിശോധന നടത്തണമെന്നാണ് കോടതി ഉത്തരവ്. കണ്ണൂർ ഇരിട്ടി സ്വദേശി ഷാജൻ നൽകിയ പരാതിയിലാണ് ഉത്തരവ്. 2006 മുതൽ 2014 വരെയുള്ള കാലയളവിലെ കുഞ്ഞാലിക്കുട്ടിയുടെ സമ്പാദ്യം വരുവുമായി ഒത്തു പോകുന്നില്ലെന്നാണ് പരാതി.