കെപിഎസി ലളിത സംഗീത നാടക അക്കാദമി അദ്ധ്യക്ഷ

കെ.പി.എ.സി ലളിത സംഗീത നാടക അക്കാദമി അദ്ധ്യക്ഷയാകും. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തു. സാഹിത്യ അക്കാദമി പ്രസിഡന്റായി സാഹിത്യകാരന്‍ വൈശാഖനെയും സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായി ബീനാ പോളിനെയും നിയമിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായി. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങും.
നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി കെ.പി.എ.സി ലളിതയുടെ പേര് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് കെ.പി.എ.സി ലളിത പിന്മാറുകയായിരുന്നു.