പെണ്‍ ശബ്ദത്തില്‍ ''ഒരുത്തിക്ക് പിന്നില്‍'' വിനീത് ശ്രീനിവാസന്‍

കൊച്ചി : ജയസൂര്യ നായകനാകുന്ന ‘പ്രേതം’ത്തിലെ ഗാനം പുറത്തുവന്നു. ‘വിനീത് ശ്രീനിവാസന്‍ പാടിയ ‘ഒരുത്തിക്ക് പിന്നില്‍ പണ്ട്’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്.ചിത്രത്തില്‍ മെയില്‍ വോയിസും ഫീമെയില്‍ വോയിസും പാടിയിരിക്കുന്നത് വിനിത് തന്നെയാണ് എന്നതാണ് പ്രത്യേകത.രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, പേളി മാണി, ഷറഫുദ്ദീന്‍ തുടങ്ങിയവരാണ് പ്രധാന കതാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു മെന്റലിസ്റ്റായാണ് ജയസൂര്യ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ജോണ്‍ ഡോണ്‍ ബോസ്‌കോ എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രം അടുത്തമാസം റിലീസ് ചെയ്യും.