മാധ്യമ നിയന്ത്രണത്തിനെതിരെ മുഖ്യമന്ത്രി


തിരുവനന്തപുരം: മാധ്യമ നിയന്ത്രണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം കോടതി പരിഹരിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതി റിപ്പോര്‍ട്ടിങ്ങില്‍നിന്നു മാധ്യമ പ്രവര്‍ത്തകരെ തടയാനാവില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. റിപ്പോര്‍ട്ട് ചെയ്യാനുള്ള അവകാശം സ്വാഭാവികമായി ലഭിക്കേണ്ടതാണ്. എന്നാല്‍, ഹൈക്കോടതി ഇത്തരം നിലപാടിലേക്ക് എത്താനിടയായ സാഹചര്യം കാണാതിരിക്കരുത്. ഹൈക്കോടതി ഗേറ്റില്‍ നടക്കാന്‍ പാടില്ലാത്ത സംഭവങ്ങള്‍ നടന്നു. ഇക്കാരണത്താലാകാം ഹൈക്കോടതി ഈ നിലപാടെടുത്തത്.

എന്നാല്‍, മാധ്യമ പ്രവര്‍ത്തകരെ റിപ്പോര്‍ട്ടിങ്ങില്‍നിന്നു മാറ്റിനിര്‍ത്താനാവില്ല. തത്കാലം വികാരം ശമിപ്പിക്കാന്‍ വേണ്ടി സ്വീകരിച്ച മാര്‍ഗമാകാം ഇപ്പോഴത്തേത്. ഹൈക്കോടതിതന്നെ ഇരു കൂട്ടരുമായും സംസാരിച്ച് ഇക്കാര്യത്തില്‍ സാധാരണ നില പുനഃസ്ഥാപിക്കേണ്ട ഘട്ടമായിരിക്കുന്നു. ഹൈക്കോടതി ശരിയായ നിലയില്‍ ഇക്കാര്യത്തില്‍ ഇടപെടുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും പിണറായി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed