സാംസ്‌കാരിക ചരിത്രത്തിന് മാറ്റുകൂട്ടിയ തേക്കടി പുഷ്പമേള

തേക്കടി: തേക്കടിയുടെ സാംസ്‌കാരിക ചരിത്രത്തിന് മാറ്റുകൂട്ടി തേക്കടി പുഷ്പമേള സമാപിച്ചു. പതിനായിരക്കണക്കിന് സ്വദേശിയരും വിദേശീയരുമടക്കമുള്ള സഞ്ചാരികളാണ് മേള ആസ്വദിക്കാനെത്തിയത്. മേള നഗരിയിലെ കച്ചവടക്കാര്‍ക്ക് കടന്നുപോയത് ഉത്സവദിനങ്ങളായിരുന്നു.വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ കാലത്തും ആഘോഷത്തിന്റെ കാഴ്ചയായിരുന്നു തേക്കടി പുഷ്പമേളയില്‍. ഈ മാസം രണ്ടാം തീയതി ആരഭിച്ച മേളയില്‍ ഇതുവരെ അരലക്ഷത്തോളം ആളുകള്‍ സന്ദരസനം നടത്തിയതായാണ് സംഘാടകര്‍ നല്‍കുന്ന വിശദീകരണം. കുമളിയിലെ സ്വകാര്യ മൈതാനത്ത് കഴിഞ്ഞ പത്തു വര്‍ഷമായി തുടര്‍ച്ചയായി പുഷ്പഫല സസ്യ പ്രദര്‍ശനം നടന്നു വരുന്നു. തേക്കടി അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റി, മണ്ണാറതറയില്‍ ഗാര്‍ഡന്‍സ് എന്നിവരോടൊപ്പം, കുമളി ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് മേള നടത്തുന്നത്.