ഇടതുമുന്നണിയുടെ പ്രകടനപത്രിക ഇന്ന്

തിരുവനന്തപുരം: നിയസഭ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. മാവേലി സ്റ്റോറുകളിലും മറ്റ് പൊതുവിപണനകേന്ദ്രങ്ങളിലും അഞ്ച് വര്‍ഷം വിലവര്‍ധിപ്പിക്കില്ലെന്ന വാഗ്ദാനം പ്രകടനപത്രികയില്‍ ഉണ്ടാകും. അതേസമയം സിപിഐഎം പഠനകോണ്‍ഗ്രസില്‍ ഉയര്‍ന്നവന്ന ആശയങ്ങള്‍ മിക്കതും പ്രകടനപത്രികയില്‍ ഇടം പിടിച്ചതായാണ് സൂചന. ഇടതുമുന്നണിയുടെ മദ്യനയത്തിലും പ്രകടന പത്രികയില്‍ വ്യക്തതയുണ്ടാകും.
മദ്യവര്‍ജനമാണ് മുന്നണിയുടെ നയമെങ്കിലും മദ്യഉപഭോഗം കുറയ്‌ക്കുന്നതിനു വേണ്ട നടപടികളും പ്രകടനപത്രികയില്‍ വിശദീകരിക്കും. ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ അടച്ചുപൂട്ടിയ ബാറുകള്‍ വീണ്ടും തുറക്കുമെന്ന വിവാദം ഉയര്‍ന്ന പശ്‌ചാത്തലത്തിലാണു പ്രകടനപത്രികയില്‍ തിരുത്തല്‍ വരുത്തിയതെന്നാണു വിവരം. പ്രകടന പത്രികയുടെ പ്രകാശനം ഇന്നു വൈകിട്ട് എകെജി സെന്ററില്‍ നടക്കും.