പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കുട്ടികള്‍ ഉള്‍പ്പെടെ നിരവധി മരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ടിടത്ത് പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപ്പിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. 30-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. തിങ്കളാഴ്ച രാത്രി എട്ടുമണിക്കുശേഷമാണ് രണ്ട് അപകടങ്ങളും നടന്നത്. ആശ്രം ചൗക്കിലെ സണ്‍ലൈറ്റ് കോളനിയിലാണ് ഒരപകടം. ഫ്‌ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ യുവതിയും കുട്ടികളും മരിച്ചു. മമ്ത (30), മക്കളായ കൃതിക (9 ), പ്രിയങ്ക ( 11 മാസം ) എന്നിവരാണ് മരിച്ചത്. കിഴക്കന്‍ ഡല്‍ഹിയിലെ ഗാന്ധിനഗറില്‍ വീട്ടിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് മറ്റൊരപകടം നടന്നത്. അപകടത്തില്‍ മൂന്നു പേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പൊട്ടിത്തെറിയുടെ ആഘാതത്തില്‍ സിലിണ്ടര്‍ ഇരുന്ന വീടിന്റെയും അയല്‍വീടിന്റെയും ഭിത്തികള്‍ തകര്‍ന്നിട്ടുണ്ട്. ആദ്യ അപകടത്തില്‍ ഒന്നാം നിലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഉണ്ടായ തീപ്പിടുത്തം മറ്റു നിലകളിലേക്ക് പടരുകയായിരുന്നു. മൂന്നാം നിലയില്‍ താമസിക്കുകയായിരുന്ന യുവതിയും കുട്ടികളും മുറിക്കുള്ളില്‍ നിന്ന് പുറത്തുകടക്കാനാകാതെ പെട്ടുപോയതാണ് മരണത്തിലേക്കു നയിച്ചത്.
പ്രാഥമിക അന്വേഷണത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്കു കാരണം. അപകടത്തില്‍ പരിക്കേറ്റ 23 പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബാല്‍ക്കണിയില്‍ നിന്ന് ചാടി രക്ഷപെടാന്‍ ശ്രമിച്ചവരാണ് ഇവരില്‍ ഭൂരിപക്ഷവും.