തൃശൂര്‍ പൂരത്തില്‍ എഴുന്നള്ളിച്ച ആനകളില്‍ മുറിവേറ്റവയും


തൃശൂര്‍: തൃശൂര്‍ പൂരത്തിന് എഴുന്നള്ളിച്ച ആനകളില്‍ പരുക്കേറ്റവയും ഉണ്ടായിരുന്നെന്ന് ദേശീയ മൃഗസംരക്ഷണ ബോര്‍ഡ്. മുറിവേറ്റ ആനകളുടെ മുറിവ് ദൃശ്യമാകാതിരിക്കുന്നതിനായി ഇതിനുമേല്‍ ആനപാപ്പാന്മാര്‍ കറുത്ത ഛായം പൂശിയാണ് എഴുന്നള്ളിച്ചതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ആനകളെ പരിശോധിക്കാന്‍ ഞങ്ങളെ അനുവദിച്ചില്ല. ചില വെറ്ററിനറി ഡോക്ടര്‍മാര്‍ പരിശോധിച്ചതാണെന്നു പറഞ്ഞ് ഞങ്ങളെ തടഞ്ഞുവെയ്ക്കുകയായിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ മൃഗങ്ങളെ പരിശോധിക്കാന്‍ മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമപ്രകാരം ഞങ്ങള്‍ക്ക് അധികാരമുണ്ട്. കഴിഞ്ഞവര്‍ഷവും നിരവധി ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു.’ മൃഗസംരക്ഷണ ബോര്‍ഡിലെ വിനോദ് കുമാര്‍ പറയുന്നു. ആനകളില്‍ നിന്നും അധികം അകലെയല്ലാതെ ചെണ്ടവാദ്യമുണ്ടായിരുന്നു. ഉയര്‍ന്ന ചൂടും ഈ ശബ്ദങ്ങളും ഉള്ള അന്തരീക്ഷത്തില്‍ ആനകളെ ഇത്തരത്തില്‍ എഴുന്നള്ളിക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും അദ്ദേഹം പറയുന്നു. 

ഇന്നലെ പൂരത്തില്‍ എഴുന്നെള്ളിയ ആനയുടെ ചിത്രമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ പൂരനഗരിയില്‍ നിന്നും ഒരു ദേശിയ മാധ്യമത്തിനു   കാട്ടിക്കൊടുത്തതാണ് ഈ ചിത്രം. കടുത്ത ചൂടില്‍ ആയാസപ്പെട്ട് പിന്‍കാലുകള്‍ മുന്നോട്ട് വെക്കുന്നതിനിടെ ആ വ്രണമിങ്ങനെ കൂടുതല്‍ കൂടുതല്‍ വിരിയുന്നു. ഓരോ ചുവടിലും വേദനയോടെ ആണ് ആ ആന നടക്കുന്നതെന്ന് ഒറ്റ കാഴ്ചയില്‍ തന്നെ വ്യക്തം. തിടമ്പേറ്റുന്ന ഗജവീരനെന്ന് കൊമ്പിന്റെയും വാലിന്റെയും നീളമളക്കുന്ന പൂരപ്രേമികളുടെ തൃശൂര്‍ പൂരത്തില്‍ നിന്നുളള ദയനീയ കാഴ്ചയാണിത്.‘

You might also like

Most Viewed