കുഞ്ഞു കുട്ടിയുടെ വിഡിയോ ചൈന വിലക്കി

ബീജിംഗ് : കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ പേർ കാണുകയും ഷെയർ ചെയ്യുകയും കൊച്ചു കുട്ടിയുടെ വീഡിയോ ചൈന വിലക്കി. ചൈനയിലെ തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ വിറപ്പിക്കാൻ തന്നെക്കാൾ വലിയ സ്റ്റീല്‍ പൈപ്പ് കയ്യിലെടുത്ത് ചൂടായ കൊച്ചു പയ്യന്റെ വീഡിയോയാണ് വിലക്കിയത്. ചൈനയിലെ സോഷ്യൽമീഡിയകളിൽ നിന്ന് വിഡിയോ നീക്കം ചെയ്യാൻ ഇന്റർനെറ്റ് സെൻസർ ബോർഡ് ഉത്തരവിട്ടു.
തന്റെ അമ്മൂമ്മയെ ഒഴിപ്പിക്കാൻ ശ്രമിച്ചതാണ് കൊച്ചു പയ്യനെ പ്രകോപിതനാക്കിയത്. ‘എന്റെ അമ്മൂമ്മയെ തൊടരുത്! ദൂരെ പോകൂ !’ എന്ന് ആക്രോശിക്കുന്ന കുഞ്ഞിന്റെ നിഷ്‌കളങ്കമായ പ്രതികരണമാണ് വീഡിയോയിൽ കാണികളെ ആകർഷിച്ചത്. ഏപ്രില്‍ 14ന് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത വിഡിയോ ഇതുവരെ കോടിക്കണക്കിനു പേർ കണ്ടു കഴിഞ്ഞു.
എന്നാൽ ഈ വിഡിയോ നിയമങ്ങൾക്ക് എതിരാണെന്ന് കാണിച്ചാണ് അധികൃതർ ഇതിനു വിലക്കേർപ്പെടുത്തിയത്.