പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

ലണ്ടൻ : ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ സ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ പിഎസ്ജി 2-1ന് ജയിച്ചു. ഇംഗ്ളീഷ് ക്ളബ് ചെല്‍സിയെ കീഴടക്കി ഫ്രഞ്ച് ടീം പാരീസ് സെന്റ് ജെര്‍മയ്ന്‍ ക്വാര്‍ട്ടറില്‍ കടന്നു.
ഇതോടെ രണ്ടു പാദങ്ങളില്‍ നിന്നുമായി 4-2ന്റെ ജയത്തോടെയാണ് ഫ്രഞ്ച് ക്ളബ് അവസാന എട്ടില്‍ ഇടംപിടിച്ചത്. 2-1ന്റെ മുന്‍തൂക്കത്തോടെ ചെല്‍സിയുടെ മൈതാനത്ത് ഇറങ്ങിയ പിഎസ്ജിക്കു വേണ്ടി 16-ാം മിനിറ്റില്‍ അഡ്രിയാന്‍ റാബിയോട്ട് ആദ്യ വെടിപൊട്ടിച്ചു. എന്നാല്‍, 27-ാം മിനിറ്റില്‍ ഡീഗോ കോസ്റ്റയിലൂടെ ചെല്‍സി ഒപ്പം പിടിച്ചു. 67-ാം മിനിറ്റില്‍ സ്ളാട്ടന്‍ ഇബ്രാഹിമോവിച്ച് ചെല്‍സിയുടെ സര്‍വപ്രതീക്ഷയും തകര്‍ത്ത് ഗോള്‍ നേടി.