താനും തുഷാറും നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: വെള്ളാപ്പള്ളി

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നണയില്‍ ബി.ഡി.ജെ.എസ്. മത്സരിക്കാനില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി നീക്കുപോക്കു മാത്രമാണുള്ളത്. ജയസാധ്യതയുള്ള 20ഓളം സീറ്റുകളില്‍ ധാരണയുണ്ടാക്കാനാണ് ശ്രമം.താനും തുഷാര്‍ വെള്ളാപ്പള്ളിയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് വെള്ളാപ്പള്ളി ഇക്കാര്യം വ്യക്തമാക്കിയത്.